Friday, January 9, 2026

റഷ്യ-യുക്രൈൻ യുദ്ധം; മരിയുപോളില്‍ 11 മണിക്കൂര്‍ വെടിനിര്‍ത്തല്‍; ഇന്ത്യന്‍ സമയം 3.30 മുതല്‍ ഒഴിപ്പിക്കല്‍ തുടങ്ങും

കീവ്: റഷ്യ-യുക്രൈൻ യുദ്ധം. യുക്രൈനിലെ മരിയുപോള്‍ നഗരപരിധിയില്‍ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു. പതിനൊന്ന് മണിക്കൂറു നേരത്തേയ്ക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം 1.30 മുതൽ പുലർച്ചെ 12.30 വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്.

മരിയുപോളിലെ മൂന്നിടത്ത് നിന്നും ആളുകളുമായി ബസുകൾ പുറപ്പെടും. സ്വകാര്യ വാഹനങ്ങളിലും നഗരം വിടാം. ആളുകളെ ഒഴിപ്പിച്ച് പോകുന്ന ബസുകളുടെ പിറകിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ പോകാൻ പാടുള്ളൂ. നേരത്തെ നിശ്ചയിച്ചത് പോലെ സപ്രോഷ്യയിൽ അവസാനിക്കുന്ന പാതയാണ് പിന്തുടരേണ്ടത്.

അതേസമയം സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി.

Related Articles

Latest Articles