Russia Ukraine War
കീവ്: കീവിൽ ആറിടത്ത് സ്ഫോടനം. യുക്രെയിനെതിരെ ശക്തമായ ആക്രമണമാണ് (Russia-Ukraine War) റഷ്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ കർക്കീവ് അടക്കം ആറിടത്ത് ഉഗ്ര സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കീവിലെ ക്രമസ്റ്റോക്കിലെ പാർപ്പിട സമുച്ചയത്തിന് നേരെ വ്യോമാക്രണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുക്രെയ്നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ്നെ പൂർണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടെന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം. ഡോൺബാസ്ക് എന്നറിയപ്പെടുന്ന ഡോണിയാസ്ക്-ലുഹാൻസ്ക് മേഖലയിലെ റഷ്യൻ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.
അതേസമയം ലോകരാഷ്ട്രങ്ങൾക്ക് തങ്ങളുടെ തീരുമാനത്തിനെതിരെ ഒന്നും ചെയ്യാനാകില്ലെന്നും യുക്രെയ്ൻ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകൾക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്. റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഏർപ്പെടുത്തി ഉപരോധത്തെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…