റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ നടന്ന യുക്രൈന്‍ – റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. യുക്രൈന്‍ സമയം ഇന്നലെ രാവിലെ 10.30 നാണ് ചർച്ച തുടങ്ങുക. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച തുടങ്ങിയത്.
ചർച്ചയിൽ യുക്രൈനില്‍ റഷ്യ അടിയന്തരമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കണമെന്നും റഷ്യന്‍ സൈന്യം പിന്മാറണമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ പോഡോലിയാക് അറിയിച്ചിരുന്നു.
എന്നാല്‍, യുക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്നുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്നലെ വ്യക്തമാക്കിയത്. മുമ്പ് നടന്ന മൂന്നു ചര്‍ച്ചകളും ഫലമുണ്ടായില്ല.
അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ച സംഘടിപ്പിക്കുക എന്നതാണ് തങ്ങളുടെ സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാടിമിര്‍ സെലന്‍സ്‌കി ഇന്നലെ ആവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…