Friday, October 2, 2026

ബാബുവിനെ കാണാൻ രക്ഷകനെത്തി; എത്തിയത് സമ്മാനങ്ങളുമായി

പാലക്കാട്: ചേറാട് കുർമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിനെ നേരിട്ട് കാണാനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്.കേണല്‍ ഹേമന്ത് രാജ് മലമ്പുഴയിലെ ബാബുവിന്റെ വീട്ടിലെത്തി. ഇന്നലെ വൈകിട്ടായിരുന്നു സന്ദർശനം.
ബാബുവിനായി സമ്മാനവും ആയി എത്തിയ അദ്ദേഹം, ബാബുവിനും കുടുംബത്തോടുമൊപ്പം ഏതാനും സമയം ചിലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ആശുപത്രിയില്‍ ബാബുവിനെ കണ്ടിരുന്നെങ്കിലും അന്നു കൂടുതല്‍ സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല.

ആശുപത്രിയില്‍ പിന്നീട് കാണാൻ എത്തുമെന്ന് ബാബുവിന് നൽകിയ ഉറപ്പ് പാലിക്കാനായിരിന്നു ഇന്നലെ മലമ്പുഴയിലെ വീട്ടിൽ എത്തിയത്. കുർമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ നീണ്ട 48 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് സൈനിക സംഘം ബാബുവിനെ രക്ഷിച്ചത്.

Related Articles

Latest Articles