Russia Attack
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചടക്കാൻ ശക്തമായ നീക്കങ്ങളുമായി റഷ്യ(Russia-Ukraine War). എന്നാൽ കീവിലെ ഡാർനിറ്റ്സ്കി ജില്ലയിൽ ഒരു റഷ്യൻ വിമാനം വെടിവെച്ചിട്ടതായി യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7a കോഷിറ്റ്സിയ സ്ട്രീറ്റിലെ ഒരു വീടിന് സമീപമാണ് ജെറ്റ് തകർന്നതെന്ന് മന്ത്രാലയം ഉദ്യോഗസ്ഥൻ ആന്റൺ ഹെരാഷ്ചെങ്കോ പറയുന്നു.
നേരത്തെ തലസ്ഥാനത്ത് രണ്ട് സ്ഫോടനങ്ങൾ നടന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ പിന്നാലെയാണ് യുക്രെയ്ന്റെ അവകാശവാദം. അതേസമയം ശക്തമായ ആക്രമണമാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. കീവിൽ ആറിലധികം സ്ഫോടനങ്ങൾ ഇന്ന് നടന്നെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇപ്പോൾ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലേയ്ക്ക് ആക്രമണം നീങ്ങിക്കൊണ്ടിരിക്കുകയാണ്. എത്രയുവേഗത്തിൽ കീവ് പിടിച്ചടക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം.
അതേസമയം യുക്രെയ്ൻ യുദ്ധത്തിൻ്റെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലാണ്. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈയ്നിലെ 6 മേഖലകള്‍ റഷ്യ പിടിച്ചെടുത്തിരുന്നു. യുക്രൈയിനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്നും റഷ്യ വ്യക്തമാക്കി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…