Wednesday, October 7, 2026

ദില്ലിയില്‍ ആറ് ഭീകരര്‍ പിടിയിൽ; രണ്ട് പേർക്ക് പാകിസ്ഥാനിൽ പരിശീലനം; പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾക്ക്

ദില്ലി: പാകിസ്ഥാനില്‍ പരീശീലനം ലഭിച്ച രണ്ട് പേര്‍ അടക്കം ആറ് ഭീകരരെ ദില്ലിയില്‍ പിടിയിൽ. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും വൻ ആയുധശേഖരം പിടികൂടിയതായാണ് സൂചന. പിടിയിലായ ഭീകരരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ പരിശീലനം നേടിയവരാണെന്നും ദില്ലിയിലും മുംബൈയിലും ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നുമാണ് വിവരം.

നവരാത്രി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. ഈയൊരു നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സ്പെഷൽ സെൽ ദില്ലി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാ​ഗങ്ങളിൽ വ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.

മുഹമ്മദ് ഒസാമ, സീഷാൻ ഖമർ എന്നീ രണ്ട് ഭീകരർക്കാണ് പാകിസ്ഥാനിൽ പരിശീലനം ലഭിച്ചത്. സുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

Related Articles

Latest Articles