Sunday, April 28, 2024
spot_img

ഒടുവിൽ ആ കരുത്തൻ എത്തുന്നു, റഷ്യ‍യുടെ നൂതന എസ് 400 മിസൈല്‍ സംവിധാനം ഇനി ഇന്ത്യയിലും; വിതരണം ആരംഭിച്ചു

ദില്ലി: നരേന്ദ്ര മോദി സർക്കാർ ഒപ്പുവച്ച 5.2 ബില്യൺ ഡോളറിന്റെ കരാറിന് കീഴിൽ റഷ്യൻ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയിലേക്ക് വിതരണം ചെയ്യാൻ തുടങ്ങി. സിസ്റ്റത്തിന്റെ ചില ഭാഗങ്ങൾ ഇതിനകം രാജ്യത്ത് എത്തിയിട്ടുണ്ട്.

റഷ്യ തങ്ങളുടെ എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം ഇന്ത്യക്ക് വിതരണം ചെയ്യാന്‍ ആരംഭിച്ചു. വിതരണം മുന്‍ കൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുന്നുണ്ടെന്ന് ദുബായ് എയര്‍ ഷോയ്ക്ക് മുന്നോടിയായി റഷ്യ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി-ടെക്‌നിക്കല്‍ കോഓപ്പറേഷന്‍ മേധാവി ദിമിത്രി ഷുഗേവ് അറിയിച്ചു. 2018 ഒക്ടോബറിലാണ് 5.43 ബില്യണ്‍ ഡോളറിന് റഷ്യയും ഇന്ത്യയും എസ്-400 മിസൈലുകള്‍ വിതരണം ചെയ്യാനുള്ള കരാറില്‍ ഒപ്പുവച്ചത്. എസ് 400 പ്രവര്‍ത്തിപ്പക്കാനുള്ള ഇന്ത്യന്‍ സൈനികരുടെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്.

ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ഏഴ് രാജ്യങ്ങളുമായി എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് റഷ്യയുടെ ദേശീയ ആയുധ കയറ്റുമതി കമ്പനിയായ റോസോബോറേന്‍ എക്‌സ്‌പോര്‍ട്ടിന്റെ തലവന്‍ അലക്‌സാണ്ടര്‍ മിഖീവ് പറഞ്ഞു.

Related Articles

Latest Articles