Thursday, January 8, 2026

റഷ്യ യുക്രൈൻ സംഘർഷം: കഴിഞ്ഞ ദിവസത്തെ കുതിപ്പിന് ശേഷം എണ്ണവിലയിൽ നേരിയ കുറവ്

റഷ്യ – യുക്രൈൻ യുദ്ധം തുടങ്ങിയതോടെ ഇന്നലെ വിപണിയില്‍ എണ്ണവില കുതിച്ചിരുന്നു. എന്നാൽ ഇന്ന് എണ്ണവിലയിൽ വൻ കുറവ് കാണാൻ സാധിച്ചു. ആഗോള വിപണിയില്‍ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ബാരലിന്​ 101 ഡോളറായാണ്​ കുറഞ്ഞിരിക്കുന്നത്. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 94 ഡോളറായും കുറഞ്ഞിട്ടുണ്ട്​. റഷ്യയുടെ യുക്രെയ്​ന്‍ അധിനിവേശത്തിനിടെയാണ്​ എണ്ണവില റെക്കോര്‍ഡ്​ വേഗത്തില്‍ കുതിച്ചത്​.

അതേസമയം, യുക്രൈൻ തലസ്ഥാനമായ കീവിൽ പൊതുജനങ്ങൾക്ക് സൈന്യം ആയുധം വിതരണം ചെയ്ത് തുടങ്ങിയതായി റിപ്പോർട്ട്. മറ്റ് നാറ്റോ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സൈനികസഹായം കിട്ടില്ല എന്നുറപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്‍റെയും പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കിയുടെയും തീരുമാനം.

യുദ്ധത്തിന് മുമ്പ് തന്നെ എങ്ങനെ ആയുധങ്ങൾ ഉപയോഗിക്കണമെന്ന കാര്യത്തിൽ യുക്രൈൻ പൗരൻമാർക്ക് സൈന്യം പരിശീലനം നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയോട് ഏറ്റുമുട്ടാൻ യുക്രൈനെന്ന കുഞ്ഞുരാജ്യത്തിനാവില്ല. അതിനാൽത്തന്നെ റഷ്യൻ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാണ് യുക്രൈന്റെ തീരുമാനം.

Related Articles

Latest Articles