Monday, April 29, 2024
spot_img

ആഗോള തലത്തിലുള്ള 5ജി നെറ്റ് വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗമുള്ള സേവനത്തിൽ ഒന്നാം സ്ഥാനം എസ്‌കെ ടെലികോമിന്; രണ്ടാമത് എല്‍ജി യുപ്ലസ്

സിയോള്‍: ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ്‌കെ ടെലികോം ആഗോള തലത്തിലുള്ള 5ജി നെറ്റ് വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗമുള്ള സേവനമായി മാറിയിരിക്കുന്നു. ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ട കണക്കില്‍ എസ്‌കെ ടെലികോമിന്റെ 5ജി നെറ്റ് വര്‍ക്കിലെ ശരാശരി ഡൗണ്‍ലോഡ് വേഗം സെക്കന്റില്‍ 469.6 മെഗാബിറ്റ്‌സ് (എംബിപിഎസ്) ആണ്. 184.2 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗമുള്ള മറ്റ് കമ്പനികളേക്കാള്‍ 2.55 ഇരട്ടിയാണിത്.

ദക്ഷിണ കൊറിയയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവന ദാതാവായ എല്‍ജി യുപ്ലസ് എന്ന ടെലികോം കമ്പനിയാണ് പട്ടികയില്‍ രണ്ടാമതുള്ളത്. 429.6 എംബിപിഎസ് ആണ് ഇതിന്റെ വേഗത. തൊട്ടുപിന്നാലെ ബള്‍ഗേറിയയിലെ വിവാകോം, സ്വീഡനിലെ ടെലി2 എബി, ദക്ഷിണ കൊറഫിയയിലെ തന്നെ കെടി കോര്‍പ്പ് എന്നിവയും ഇടം പിടിച്ചിട്ടുണ്ട്.

ഇതിനിടെ, 5ജി അപ് ലോഡ് വേഗത്തില്‍ എസ്‌കെ ടെലികോം ഏഴാം സ്ഥാനത്തും എല്‍ജി യുപ്ലസ് 16-ാം സ്ഥാനത്തുമാണുള്ളത്. 5ജി ഗെയിമിങ് അനുഭവത്തില്‍ എസ്‌കെ ടെലികോം, കെടി കോര്‍പ്പ്, എല്‍ജി യുപ്ലസ് എന്നീ ദക്ഷിണ കൊറിയന്‍ കമ്പനികള്‍ തന്നെയാണ് മുന്നിലുള്ളത്.

5.2 കോടിയോളം ജനസംഖ്യയുള്ള ദക്ഷിണ കൊറിയയിലാണ് 2019 ഏപ്രിലില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ 5ജി സേവനം ആരംഭിച്ചത്. ഇവിടുത്തെ 85 നഗരങ്ങളിലും 5ജി എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ 5ജി ഉപഭോക്താക്കളുടെ എണ്ണം 2.4 കോടിയോളം എത്തിയിരുന്നു.

നേരത്തെ ഉണ്ടായിരുന്നന 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് തന്നെ ഉപയോഗിച്ചുള്ള നോണ്‍ സ്റ്റാന്റ്-എലോണ്‍ 5ജി നെറ്റ് വര്‍ക്ക് വഴിയാണ് ദക്ഷിണ കൊറിയയില്‍ 5ജി വിന്യസിച്ചിരിക്കുന്നത്.
സിയോള്‍: ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ്‌കെ ടെലികോം ആഗോള തലത്തിലുള്ള 5ജി നെറ്റ് വര്‍ക്കില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗമുള്ള സേവനമായി മാറി. ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ട കണക്കില്‍ എസ്‌കെ ടെലികോമിന്റെ 5ജി നെറ്റ് വര്‍ക്കിലെ ശരാശരി ഡൗണ്‍ലോഡ് വേഗം സെക്കന്റില്‍ 469.6 മെഗാബിറ്റ്‌സ് (എംബിപിഎസ്) ആണ്. 184.2 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗമുള്ള മറ്റ് കമ്പനികളേക്കാള്‍ 2.55 ഇരട്ടിയാണിത്.

Related Articles

Latest Articles