Saturday, October 3, 2026

“ചൈന ചങ്കിൽ തന്നെ….” വീണ്ടും ചൈനയെ വാഴ്ത്തിപ്പാടി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള

ആലപ്പുഴ: വീണ്ടും ചൈനയെ വാഴ്ത്തിപ്പാടി സിപിഎം. ചൈനയെ പുകഴ്‌ത്തിയും ഇന്ത്യയെ ഇകഴ്‌ത്തിയും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള(S Ramachandran Pillai) നടത്തിയ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ചൈനയില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെന്നും ചൈന മിതമായ അഭിവൃദ്ധി നേടിയെന്നും ആലപ്പുഴ സിപിഎം സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അതോടൊപ്പം 70 % ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തതില്‍ ചൈനയുടെ പങ്ക് വലുതാണെന്നും 60 % ദരിദ്രരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഒരു മാസം മുന്‍പും ഇന്ത്യയെ ഇകഴ്തിയും ചൈനയെ പുകഴ്തിയും അദ്ദേഹം സംസാരിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമാണ് നടക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള ആലപ്പുഴയില്‍ പറഞ്ഞു. എന്നാൽ ഇതിനെതിരെ കടുത്ത ആക്ഷേപമാണ് രാമചന്ദ്രൻ പിള്ളയ്‌ക്കെതിരെ ഉയർന്നത്.

Related Articles

Latest Articles