Kerala

അയ്യന് കാണിക്കയായി 50 ലക്ഷത്തിന്റെ സ്വർണകിരീടം ; സമർപ്പിച്ചത് ആന്ധ്രാ സ്വദേശി

പത്തനംതിട്ട: ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായാണ് അയ്യപ്പന് കാണിക്കയായി നൽകിയത്.

ബിസിനസുകാരനായ കർണൂൽ ജില്ലക്കാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം ഭഗവാന് സമർപ്പിച്ചത്. ഇദ്ദേഹം 30 വർഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ വണങ്ങിയിരുന്നയാളാണ്‌.

മാത്രമല്ല സുബ്ബയ്യ ദിവസങ്ങൾക്ക് മുൻപ് കോവിഡ് മൂർച്ഛിച്ച് 15 ദിവസത്തളം ഐ സി യുവിൽ മരണവുമായി മല്ലിട്ടു. അന്ന് നേർന്നതാണ് അയ്യപ്പന് സ്വർണകിരീടം. ഇതേതുടർന്ന് കേരള ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമർപ്പണത്തിന് അവസരമൊരുക്കിയത്.

അതേസമയം ഇത് 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു. ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്നവും കിരീടത്തിൽ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അയ്യന് കിരീടം സമര്‍പ്പിച്ചത്.

B4 Admin

Share
Published by
B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

4 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

5 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

5 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

7 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

7 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

19 hours ago