ഇവിടെ നിന്ന് ഇറങ്ങിപ്പോണം!!! ശബരിമലയിൽ വീണ്ടും ഭക്തർക്ക് നേരെ പോലീസിന്റെ ധാർഷ്ട്യം? | SABARIMALA DEVOTEES
മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നട തുറന്ന ശബരിമലയിൽ ദർശനം തുടങ്ങി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നന്പൂതിരി ഇന്നലെ ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ഇത്തവണ മണ്ഡലപൂജക്ക് ശേഷം നട അടച്ച് വീണ്ടും തുറക്കുമ്പോൾ കൂടുതൽ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ നട ഇന്നലെ തുറന്നുവെങ്കിലും ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങിയത്.
ശബരിമല ഗണപതി ക്ഷേത്രപരിസരത്തുള്ള വിശ്രമ മന്ദിരത്തിൽ വിശ്രമിക്കാൻ ഇരുന്ന ഭക്തരെ പോലീസ് അകാരണമായി ഇറക്കി വിടുന്നതായി പരാതി ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഭക്തന്റെ പ്രതികരണം കാണാം…
അദ്ദേഹം പറയുന്നതുപോലെ ഇത്രയും പൈസ മുടക്കി ഇവിടെ വിശ്രമ മന്ദിരം കെട്ടിയിരിക്കുന്നത് ഭക്തർക്ക് വേണ്ടിയാണ് . എന്നിട്ടും ഭക്തരോട് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത് പോലീസിന്റെ ധാർഷ്ട്യം തന്നെയാണ്. അകാരണമായി പോലീസ് ഇത്തരത്തിൽ പെരുമാറുന്നത് പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ എന്നതുൾപ്പെടെ ഇനി പരിശോധിക്കേണ്ടി വരും.. ഇത് ഒരാളുടെ മാത്രം പരാതിയല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിരവധി ഇവിടെനിന്നും പുറത്തു വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്

