Monday, May 20, 2024
spot_img

എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ,​ ചിലപ്പോള്‍ അത് ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം

കഠിനമായ ശാരീരികാധ്വാനം, ജോലിഭാരം, ദീര്‍ഘദൂര യാത്രകള്‍, ഉറക്കമില്ലായ്മ, വെയില്‍ കൊള്ളൂക തുടങ്ങിയവ കാരണം പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമായും ക്ഷീണം അനുഭവപ്പെടാം. ക്ഷീണം ഗുരുതരരോഗങ്ങളുടെ മുന്നറിപ്പായിരിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത്, അതും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതും ക്ഷീണത്തിന് കാരണമായേക്കാം. അതിനാല്‍ ശരിയായ ആഹാരശീലം പാലിക്കേണ്ടത് അനിവാര്യമാണ്.

പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. നിരവധി പോഷകങ്ങള്‍ അടങ്ങിയ ബദാം, വാള്‍നട്ട്, കശുവണ്ടി തുടങ്ങിയ നട്സുകള്‍ ശരീരത്തിന് ഊര്‍ജം നല്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തക്കുഴലുകള്‍ വികസിപ്പിക്കുന്ന നൈട്രിക് ഓക്‌സൈഡ് എന്ന സംയുക്തം പുറപ്പെടുവിക്കുകയും അതുവഴി ശരീരത്തിന് ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു. മുളപ്പിച്ച പയര്‍, ഗ്ലൂക്കോസ്, നാരങ്ങ വെള്ളം, കരിക്ക് എന്നിവയും ക്ഷീണമകറ്റാനുള്ള മികച്ച പ്രതിവിധിയാണ്.

Related Articles

Latest Articles