Wednesday, May 29, 2024
spot_img

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം ?

തിരുവനന്തപുരം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് (Covid) വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കൊവാക്‌സിനാണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. സംസ്‌ഥാനത്തൊട്ടാകെ വാക്‌സിൻ സ്വീകരിക്കാൻ അർഹരായ 15 ലക്ഷത്തോളം കുട്ടികൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കി വാക്സിനേഷന്‍ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍ സമയത്ത് കുട്ടികളുടെ തിരിച്ചറിയല്‍ രേഖ അപ്‌ലോഡ് ചെയ്യണം. ആധാര്‍ ഇല്ലാത്തവര്‍ക്ക് സ്കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡ് രേഖയായി ഉപയോഗിക്കാം. ഒരു മൊബൈൽ നമ്പറിൽ നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാനാവും. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനും തടസമില്ല.

കുട്ടികള്‍ക്ക് ആദ്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷന് മുമ്പും ശേഷവും കുട്ടികളെ നിരീക്ഷിച്ച് ആരോഗ്യനില ഉറപ്പാക്കും. കുട്ടികള്‍ക്ക് കോവാക്‌സിനായിരിക്കും നല്‍കുക എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

Related Articles

Latest Articles