Wednesday, September 23, 2026

നിറപുത്തരി പൂജകൾക്കൊരുങ്ങി ശബരിമല ! വിർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 5 മണി മുതൽ

ശബരിമല : ഐശ്വര്യസമൃദ്ധിയുടെ പ്രതീകമായ നിറപുത്തരി പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറക്കുമ്പോൾ ദർശനം നടത്താൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്കായി വിർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കുന്നു. ഇന്ന് (ജൂലൈ 23, 2026) വൈകുന്നേരം 5.00 മണി മുതൽ ഭക്തർക്ക് വിർച്വൽ ക്യൂ സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

ദർശനത്തിനായി എത്തുന്ന തീർത്ഥാടകർ https://sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മുൻകൂട്ടി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്. നിറപുത്തരി പൂജകളോട് അനുബന്ധിച്ച് വലിയ രീതിയിലുള്ള ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ, സുഗമമായ ദർശനം ഉറപ്പാക്കാൻ വിർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Latest Articles