Thursday, December 25, 2025

പടിപൂജയ്ക്ക് ഇനി മഴ തടസ്സമാകില്ല ;പതിനെട്ടാംപടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര

ശബരിമലയില്‍ പൊന്നു പതിനെട്ടാംപടിക്ക് മുകളില്‍ ഹൈഡ്രോളിക് മേല്‍ക്കൂര നിര്‍മിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഉഷഃപൂജയ്ക്ക് ശേഷം ദേവന്റെ അനുജ്ഞ വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പടിപൂജക്ക് മഴ തടസമാകുന്നത് ഒഴിവാക്കാന്‍ കഴിയും.

ഇപ്പോൾ മഴയുള്ളപ്പോൾ ടാർപോളിൻ വലിച്ചു കെട്ടിയാണു പൂജ നടത്തുന്നത്. നേരത്തെ കണ്ണാടി മേൽക്കൂര ഉണ്ടായിരുന്നെങ്കിലും ദേവപ്രശ്നത്തിൽ സൂര്യപ്രകാശം കൊടിമരത്തിൽ നേരിട്ടു പതിക്കുന്നില്ലെന്നു കണ്ടതിനെ തുടർന്ന് പൊളിച്ചു മാറ്റുകയായിരുന്നു.ഹൈഡ്രോളിക് മേല്‍ക്കൂരയുടെ നിർമ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാകും.ഇതോടൊപ്പം പതിനെട്ടാംപടിക്കു മുൻവശത്തെ കരിങ്കല്ലുകൾ മാറ്റി ഗ്രാനൈറ്റിട്ടു മനോഹരമാക്കുകയും ചെയ്യുന്നുണ്ട് .

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പതിനെട്ടാംപടിക്കല്‍ എത്തി നിലവിളക്ക് കൊളുത്തി നിര്‍മാണത്തിന് തുടക്കം കുറിച്ചു. ആവശ്യമുള്ളപ്പോള്‍ മേല്‍ക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്കു മടക്കിയും വയ്ക്കാവുന്ന വിധത്തിലുള്ളതുമാണ് ഡിസൈന്‍. നിര്‍മാണത്തിന് കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles