Thursday, May 2, 2024
spot_img

ശബരിമല വിധി വിനയപൂർവ്വം സ്വീകരിക്കണം; ശബരിമല കർമ്മസമിതി

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് 2018 സെപ്തംബർ 28 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിൽ തീർപ്പ് കൽപ്പിച്ചു കൊണ്ടുള്ള വിധി നാളെ രാവിലെ, 10.30 ന് ചീഫ് ജസ്റ്റീസിന്റെ കോടതിയിൽ കൂടുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രഖ്യാപിക്കും എന്ന് സുപ്രീം കോടതിയുടെ അറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ,
ഭക്തലക്ഷങ്ങൾ, വളരെ ആകാംക്ഷയോടെയാണ് ഈ വിധിക്കു വേണ്ടി കാത്തിരിക്കുന്നത്.

ഭാരതത്തിലെ നിയമ വ്യവസ്ഥയിലും പ്രത്യേകിച്ച് പരമോന്നത നീതിപീഠത്തിലും വിശ്വാസമർപ്പിച്ചു കൊണ്ടാണ് ,നിയമപരമായ പരിഹാരത്തിനു വേണ്ടി ശ്രമിച്ചത് എന്ന്,ശബരിമല കർമ്മസമിതി,സംസ്ഥാന ജനറൽ കൺവീനർ,എസ് ജെ ആർ കുമാർ വ്യക്തമാക്കി. ശാന്തിയും സമാധാനവും നിലനിർത്തേണ്ട ബാധ്യത കോടതികളോടെപ്പം ഓരോ പൗരനും ഉണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. അതുകൊണ്ട് വിധി എന്തു തന്നെ ആയാലും പൂർണ്ണമായ സംയമനത്തോടെ അത് സ്വീകരിക്കേണ്ടതും നമ്മുടെ ധർമ്മമാണെന്നും, അയോദ്ധ്യ സംബന്ധിച്ച വിധിയെ ഭാരതീയർ ഒന്നടങ്കം എത്രയധികം സംയമനത്തോടെയാണോ സ്വീകരിച്ചത് അത്തരത്തിൽ തന്നെയാകണം ശബരിമല വിധിയെയും സ്വീകരിക്കാൻ എന്ന് വിനയപൂർവ്വം എല്ലാ ഭക്തജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വിധിയുടെ ഗുണദോഷവശങ്ങൾ വരും ദിവസങ്ങളിൽ വിശദമായി ചർച്ച ചെയ്ത് പോരായ്മകൾ ഉണ്ടെന്നു കണ്ടാൽ നിയമപരമായ മറ്റ് നടപടികൾ സ്വീകരിക്കാൻ നമുക്ക് സാധിക്കുമെന്നും എസ ജെ ആർ കുമാർ ചൂണ്ടിക്കാട്ടി .

Related Articles

Latest Articles