Friday, May 17, 2024
spot_img

കേരളം ലോഡ് ഷെഡിങ്ങിലേക്കോ ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി ; വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തിൽ നിര്‍ണായക യോഗം ഇന്ന്

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതല യോഗം ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം നടക്കുക. കെഎസ്ഇബി ചെയർമാൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

വൈദ്യുത ഉപഭോഗം കുത്തനെ വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വൈദ്യുതി ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗം പരിശോധിക്കും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉയർന്ന തുക ചെലവാകുന്നതും ഉപഭോഗത്തിലെ വർധന വിതരണ ശൃംഖലയിൽ ഉണ്ടാക്കുന്ന തകരാറുകളും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടത്. ഉന്നതതല യോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ സർക്കാരിൻറെ അനുമതിയോടെയാകും നടപ്പാക്കുക.

Related Articles

Latest Articles