Sabarimala Opened For Devotees
ശബരിമല: ശബരിമലയിലെ തീർത്ഥാടന (Sabarimala) നിയന്ത്രണങ്ങൾ ഭക്തരുടെ മൗലികാവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് ക്ഷേത്ര ആചാര സംരക്ഷണ സമിതി. ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കിയിരിക്കെയാണ് ഗുരുതര വിമർശനം ഉയർന്നിരിക്കുന്നത്. അശാസ്ത്രീയവും യുക്തിരഹിതവുമായ വിലക്കുകൾ പവിത്രമായ ശബരിമല തീർത്ഥാടനം അട്ടിമറിക്കാനുള്ള ശ്രമമമാണെന്നും സമിതി ആരോപിച്ചു. ക്ഷേത്ര ആചാര സംരക്ഷണ സമിതി അദ്ധ്യക്ഷൻ പി. ജി. ശശികുമാർ വർമ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്‌തുകൊണ്ട് രൂക്ഷ വിമർശനങ്ങൾ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നത്.
പമ്പാസ്നാനത്തിനും പമ്പയിലെ പിതൃതർപ്പണത്തിനും പമ്പാസംഗമത്തിനും പമ്പാസദ്യക്കും പമ്പാവിളക്കിനും മറ്റും കോവിഡ്-19 മഹാമാരിയുടെ പേരിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണ്.
സ്നാനഘട്ടങ്ങൾ വഴി കോവിഡ്-19 രോഗവ്യാപനം ശാസ്ത്രീയമായി സ്ഥിരീകരിക്കുയോ, അതേത്തുടർന്ന് ഏതെങ്കിലും ഭരണകൂടം വിലക്കേർപ്പെടുത്തുകയോ ചെയ്തിട്ടുള്ളതായി അറിവില്ല. കാനനപാതയിലെ തീർത്ഥാടനത്തിനും പരമ്പരാഗതപാതിയിൽ അപ്പാച്ചിമേട്ടിലെ ഉണ്ടയേറു വഴിപാട്, ശബരീപീഠം-ശരംകുത്തിആൽ തീർത്ഥാടനകർമ്മങ്ങൾ, മുതലായവ ഭക്തർക്ക് നിഷേധിക്കപ്പെടുകയാണെന്നും സമിതി തുറന്നടിച്ചു.
വിരിവയ്ക്കാൻ അനുവദിക്കാത്തതിനാൽ ശബരിമല തീർത്ഥാടനത്തിലെ പരമപ്രധാനമായ നെയ്യഭിഷേകം യഥാവിധി നടത്താൻ ഭക്തർക്ക് സാധിക്കുന്നില്ല. സംസ്ഥാന സർക്കാർ അയ്യപ്പഭക്തർക്ക് ഇടത്താവളങ്ങളിൽ വിരിവയ്ക്കാൻ അവസരമൊരുക്കുമ്പോൾ, ശബരിമലയിൽ മാത്രം നിഷേധിക്കുന്നത് യുക്തിരഹിതമാണ്. മാളികപ്പുറത്തെ ആചാരങ്ങളുടെ ഭാഗമായ പറകൊട്ടിപ്പാട്ട് പുള്ളുവൻപാട്ട് എന്നിവയും, തീർത്തും ഒഴിവാക്കാനാകാത്ത ഭസ്മക്കുളം-ഉരക്കുഴി തീർത്ഥങ്ങളിലെ സ്നാനവും, നിലവിലെ നിയന്ത്രണങ്ങൾ മൂലം ഭക്തർക്ക് അപ്രാപ്യമായിരിക്കുകയാണ്. മോക്ഷപ്രാപ്തിക്കായുള്ള വിശ്വപ്രസിദ്ധമായ ശബരിമല തീർത്ഥാടനത്തെ ലാഘവപൂർവ്വം കൈകാര്യം ചെയ്യുന്ന നിരുത്തരവാദപരമായ സമീപനം സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വെടിയണമെന്നും ക്ഷേത്ര ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…