Monday, June 17, 2024
spot_img

യുവതികളെ ശബരിമലയിൽ എത്തിക്കാൻ മാസ്റ്റർപ്ലാൻ!!! പിന്നിലെ കരങ്ങൾ ഇവരുടേതോ ?

യുവതികളെ ശബരിമലയിൽ എത്തിക്കാൻ മാസ്റ്റർപ്ലാൻ!!! പിന്നിലെ കരങ്ങൾ ഇവരുടേതോ ? | SABARIMALA

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം. തീര്‍ത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. ഇന്ന് രാവിലെ നാലുമണി മുതല്‍ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിട്ടുതുടങ്ങി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ചില നിയന്ത്രണങ്ങളുണ്ട്. ബുക്ക് ചെയ്ത തീര്‍ത്ഥാടകര്‍ക്ക് ഈ ദിവസങ്ങളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം സൗകര്യമേര്‍പ്പെടുത്തും. പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ ഇന്ന് ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്. അതേസമയം ശക്തമായ ഒഴുക്കായതിനാൽ പമ്പാ സ്‌നാനത്തിന് അനുമതിയില്ല.

അതേസമയം ഇന്നലെ തത്വമയി എക്സ്ക്ലുസീവ് ആയി ഒരു വാർത്ത പുറത്തുവിട്ടിരുന്നു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറന്നതിനു പിന്നാലെ ഇത്തവണയും ശബരിമലയിൽ ആചാരലംഘനം നടത്താൻ ഒരു യുവതി എത്തി എന്ന വാർത്തയായിരുന്നു അത്. ഒരു തമിഴ്‌യുവതിയാണ് ശബരിമലയിൽ പ്രവേശിക്കാനായി എത്തിയത് എന്നാണ് ഇപോൾ മനസ്സിലാക്കുന്നത്‌‌. പമ്പ ബസ്സിൽ കയറിയ യുവതിയെ അയ്യപ്പന്മാർ ഇറക്കിവിടുകയായിരുന്നു. തുടർന്ന് അടുത്ത ബസ്സിൽ കയറുമെന്ന് പറഞ്ഞ് ചെങ്ങന്നൂർ റെയ്യിൽവേ സ്റ്റേഷനു സമീപത്ത് നിൽക്കുകയാണ് യുവതി. ആചാരലംഘനം നടത്താനും, ശബരിമലയെ തകർക്കാനും ഹിന്ദു വിരോധികൾ കഴുകൻ കണ്ണുകളുമായി ഇപോഴും വട്ടമിട്ട് പറക്കുന്നുണ്ട് എന്നുതന്നെയാണ് ഈ വാർത്തയിലൂടെ വ്യക്തമാകുന്നതും. അയ്യപ്പന്മാരുടെ കണ്ണുവെട്ടിച്ച് ശബരിമലയിൽ പ്രവേശനം നടത്താൻ മുതിർന്ന ഈ യുവതിക്കു പിന്നിൽ ആരാണ് എന്നുള്ളത് തീർച്ചയായും പുറത്തുകൊണ്ടുവരേണ്ടതാണ്. ഇനിയും ഹിന്ദുവിന്റെ സഹിഷ്ണുത അളക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെങ്കിൽ അതിന്റെ ഭവിഷ്യത്ത് വളരെ കൂടുതലായിരിക്കും.

ഇന്നലെ രാത്രി ഒൻപതുമണിയോടെയാണു സംഭവം. പേമാരിയെ മറയാക്കി യുവതി പ്രവേശനം നടക്കുമെന്ന ആശങ്ക വിവിധ ഹിന്ദു സംഘടനകൾക്കുണ്ട്. ചെങ്ങന്നൂരിലെത്തിയ യുവതിയെ അവിടെ വച്ചു തന്നെ ഭക്തർ തടഞ്ഞു. ശബരിമലയ്ക്കുപോകണമെന്ന ആവശ്യത്തോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ പമ്പ ബസിനുള്ളിൽക്കയറി. പിന്നീട്, തീർത്ഥാടകരുടെ പ്രതിഷേധത്തത്തുടർന്ന് ഇവർ ബസിൽനിന്നിറങ്ങി. തുടർന്ന് ചെങ്ങന്നൂർ പൊലീസെത്തി സംസാരിച്ചപ്പോൾ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചതയാണ് വിവരം. യുവതിയെ പൊലീസ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തിച്ചു. തിരുവനന്തപുരം ബസിൽ ഇവർ കയറിപ്പോയതായി ദൃക്സാക്ഷികൾ പറയുന്നു.

Related Articles

Latest Articles