Monday, September 21, 2026

മുസ്ലീംപള്ളി തകര്‍ത്തെന്ന വ്യാജവാർത്ത; വർഗ്ഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് കുരുക്ക് മുറുക്കി പോലീസ്; കൂടുതൽ തെളിവുകൾ പുറത്ത്

ത്രിപുര: മുസ്ലീംപള്ളി തകര്‍ത്തെന്ന് വ്യാജവാര്‍ത്ത നല്‍കി വർഗ്ഗീയ സംഘർഷം (Communal Riot) ഉണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ വനിത മാധ്യമ പ്രവർത്തകർക്കെതിരെ കൂടുതൽ തെളിവുകളുമായി ത്രിപുര പോലീസ്. സംഭവത്തിൽ എച്ച്.ഡബ്ല്യു ന്യൂസ് നെറ്റ്‌വർക്കിലെ സമൃദ്ധി സകുനിയ, സ്വർണ്ണ ഝാ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

സാമുദായിക സൗഹാർദം തകർക്കുന്നതിനായി വ്യാജവും കെട്ടിച്ചമച്ചതുമായ വാർത്തകൾ പ്രചരിപ്പിക്കുകയും സംപ്രേഷണം ചെയ്തുവെന്നും കാണിച്ച് ഇരുവർക്കുമെതിരെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് കാഞ്ചൻ ദാസും ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ബംഗ്ലാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തിൽ പ്രതിഷേധിച്ച് നടത്തിയ റാലിക്കിടെ ഉണ്ടായ ചെറിയ സംഘർഷത്തെ ഇവർ പെരുപ്പിച്ച് കാണിക്കുകയായിരുന്നു.

വിഎച്ച്പി ത്രിപുരയിൽ നടത്തിയ റാലിയിൽ നിരവധി സ്വകാര്യ-പൊതു മുതലുകൾ നശിപ്പിച്ചതായി ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ മുസ്ലീങ്ങൾ തെരുവിലിറങ്ങുകയും ഹിന്ദുക്കളുടെ സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. ബംഗ്ലാദേശിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ചിലർ ഖുറാൻ കത്തിച്ചെന്ന് സമൃദ്ധി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസിന് ഇത്തരമൊരു സംഭവം സംസ്ഥാനത്ത് എവിടേയും നടന്നതായി അന്വേഷണത്തിൽ കണ്ടെത്താനായില്ല. ഇതിന്റെ വീഡിയോ തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞെങ്കിലും അത് ഹാജരാക്കാനും അവർക്ക് സാധിച്ചിട്ടില്ല. ഇതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്.

പോൾ ബസാറിലെ ഒരു മുസ്ലീം പള്ളിക്ക് നേരെ വിഎച്ച്പിയുടേയും ബജ്‌രംഗദളിന്റേയും നേതൃത്വത്തിൽ ആക്രമണമുണ്ടായെന്ന വ്യാജവാർത്തയും സമൃദ്ധി നൽകിയിരുന്നു. സാമുദായിക സംഘർഷം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇവരുടെ പ്രവർത്തിയെന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles