Monday, May 20, 2024
spot_img

ശബരിമല നട തുറന്നു

സന്നിധാനം: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്‌ഠരര്‌ രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന്‌ ദീപം തെളിച്ചു.

പതിനെട്ടാം പടിക്ക്‌ മുന്നിലായുള്ള ആഴിയില്‍ അഗ്‌നി പകര്‍ന്ന ശേഷമേ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്‌തരെ പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. കര്‍ക്കിടകം ഒന്നായ നാളെ പുലര്‍ച്ചെ അഞ്ചിന്‌ നടതുറന്ന്‌ നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന്‌ നെയ്യഭിഷേകവും 5.15 ന്‌ മഹാഗണപതി ഹോമവും നടക്കും.

നട തുറന്നിരിക്കുന്ന 21 വരെ ഉദയാസ്‌തമന പൂജ, പുഷ്‌പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 21 ന്‌ രാത്രി 10 ന്‌ ഹരിവരാസനം പാടി ക്ഷേത്രനട അടയ്‌ക്കും.

Related Articles

Latest Articles