Tuesday, April 30, 2024
spot_img

സൂര്യഗ്രഹണം; ഡിസംബർ 26 ന് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറക്കുന്നതിലും പൂജാക്രമങ്ങൾക്കും സമയമാറ്റം; മാളികപ്പുറത്തും പമ്പയിലും സമയക്രമം ബാധകം

സന്നിധാനം: 2019 ഡിസംബർ 26 ചൊവ്വാഴ്ച നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഗ്രഹണ സമയത്ത് തിരുനട തുറക്കുന്നതല്ല.ഗ്രഹണ ദിവസം രാവിലെ 7.30 മുതൽ 11.30 വരെ ക്ഷേത്രനട അടച്ചിടും. അന്നെ ദിവസം പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിച്ച് 7.30 ന് അടയ്ക്കും .

ഗ്രഹണം കഴിയുന്ന സമയത്തിനു ശേഷം 11.30 ന് നട തുറക്കും. തുടർന്ന് പുണ്യാഹം കഴിഞ്ഞതിനു ശേഷം മാത്രം ഉച്ചപൂജയ്ക്കുള്ള നിവേദ്യാദികൾ പാകം ചെയ്യുകയുള്ളൂ. ഇതനുസരിച്ച് പൂജാ സമയങ്ങൾ ക്രമീകരിക്കുന്നതാണെന്നും ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ആവശ്യമെന്ന് തോന്നുന്ന പക്ഷം ഗ്രഹണം കഴിഞ്ഞ് നട തുറക്കുമ്പോൾ കുറച്ചു സമയം നെയ്യഭിഷേകം ഉണ്ടാകും.

മാളികപ്പുറം, പമ്പ തുടങ്ങിയ മറ്റ് ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതൽ 11.30 വരെ നട അടച്ചിടും. ഗ്രഹണ സമയത്ത് ശബരിമല ക്ഷേത്രത്തിൽ നട തുറന്നിരിക്കുന്നത് ഉചിതമല്ല എന്ന വിവരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് എക്സിക്യൂട്ടീവ് ഓഫീസറെ രേഖാമൂലം അറിയിച്ചത നുസരിച്ചാണ് പൂജാ സമയത്തിൽ ക്രമീകരണം വരുത്തിയിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് ഓഫീസർ വാർത്താകുറിപ്പിൽ പറഞ്ഞു. 2019 ഡിസംബർ 26 ന് രാവിലെ 8.06 മുതൽ 11.13 വരെയാണ് സൂര്യഗ്രഹണം.

Related Articles

Latest Articles