മനോരമ ന്യൂസിലെ നിഷയ്ക്ക് ശമ്പളം കൊടുക്കുന്നത് ഭീകരൻ അയ്മൻ അൽ സവാഹിരിയോ ? സന്ദീപ് വചസ്പതി ചോദിക്കുന്നു..

ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിൽ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമൻ തർജ്ജമ ചെയ്തതാണിത്. ഇതിലെ ഒരു വരി മാത്രം നിഷ തർജ്ജമ ചെയ്തിട്ടില്ല. അത് യാദൃശ്ചികമെന്ന് വിശ്വസിക്കാൻ പറ്റില്ല. ഇവർക്കൊക്കെ ശമ്പളം നൽകുന്നത് ജയന്ത് മാമൻ മാത്യു ആണോ അതോ അൽ സവാഹിരി ആണോ. കൂറ് കണ്ട് ചോദിച്ചു പോകുന്നതാണ്.

ആരെയാണ് ഇവർ ഭയക്കുന്നത്. അല്ലെങ്കിൽ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവരെ പോലുള്ള മാധ്യമ പ്രവർത്തകരാണ് കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കുന്നത്. ഇവരുടെ ബൗദ്ധിക തണലിലാണ് തീവ്രവാദം കേരളത്തിൽ തഴച്ചു വളരുന്നത്. മുസ്‌ലിം തീവ്രവാദം എന്ന് മറ്റൊരാൾ എഴുതിയത് തർജ്ജമ ചെയ്യാൻ പോലും സാധിക്കാത്ത തരത്തിൽ ഭീരുത്വമാണോ അതോ വിധേയത്വമാണോ എന്ന് നിഷ വിശദീകരിക്കണം. അതോ മനോരമയുടെ നിർദ്ദേശം ഉണ്ടായിരുന്നോ?.
ഇന്നല്ലെങ്കിൽ നാളെ ഇതിനൊക്കെ നിങ്ങൾ മറുപടി പറയേണ്ടി വരും.
……..
രണ്ടു വാർത്തകളുടെയും ലിങ്ക് ചുവടെ…
https://www.nytimes.com/2019/11/21/opinion/populism-protests.html#click=https://t.co/aGdJloOWzn

Read more at: https://www.manoramaonline.com/news/latest-news/2019/11/22/the-revolt-against-populism-david-brooks.html