Monday, April 29, 2024
spot_img

മാലയിട്ടാൽ ശമ്പളം കുറയും: വിവാദ ഉത്തരവുമായി അഗ്നി ശമന സേന

ഊണിലും ഉറക്കത്തിലും മതേതരത്വം വിളമ്പുന്ന നാടാണ് കേരളം . പക്ഷെ നവോദ്ധാനവും പുരോഗമന ചിന്തയും വനിതാ മതിലുമൊക്കെ ഹിന്ദുവിന്റെ കാര്യത്തിലേയുള്ളു എന്നതാണ് അനുഭവം. ശബരിമലയെന്ന വിശ്വ ആധ്യാത്മിക കേന്ദ്രത്തെ സ്ത്രീ വിരുദ്ധതയുടെ പര്യായമായി പ്രചരിപ്പിച്ച കമ്മ്യൂണിറ്റുകൾ ഭരിക്കുന്ന നാട്ടിൽ പല തരം ഗൂഡാലോചനകളാണ് സന്നിധാനത്തിനെതിരെ നടക്കുന്നത്. അവർ ആദ്യം ചെയ്തത് ഒരു പള്ളി പണിത് ആ മഹാക്ഷേത്രത്തിന്റെ വിശ്വാസപ്രമാണങ്ങൾക്കൊപ്പം തുന്നിച്ചേയ്ക്കുക എന്നതാണ് .

ക്ഷേത്രത്തിന്റെ കീർത്തിയെ അതൊരുതരത്തിലും ബാധിക്കില്ലെന്ന് കണ്ടപ്പോൾ ആ ശ്രീകോവിൽ ഒരിക്കൽ തീയിട്ടു നശിപ്പിച്ചു . പൂങ്കാവനത്തിലെ ഏക്കറുകണക്കിന് ഭൂമി അനധികൃതമായി കൈയ്യേറി . എന്നിട്ടത് സർക്കാരിന് തന്നെ വിമാനത്താവളത്തിന് സ്ഥലമെടുക്കാനെന്ന വ്യാജേന മറിച്ചു വിൽക്കാനുള്ള ശ്രമം നടക്കുന്നു. നിരീശ്വര വാദികളുടെ ഉടുപ്പണിഞ്ഞ് മകരവിളക്കിനെതിരെ കുറേനാൾ സംസാരിച്ചു നോക്കി . ഇപ്പൊ മകരവിളക്ക് അവർ അങ്ങ് വിറ്റാമട്ടാണ്. സ്ത്രീ സമത്വം പറഞ്ഞ് ആചാരാനുഷ്ഠാനങ്ങളെ നിയമ സംവിധാനങ്ങളിലൂടെ വെല്ലു വിളിച്ചു .

ഹിന്ദു ഉയർത്തിയ പ്രതിരോധങ്ങളിൽ ആ അടവും പൊളിഞ്ഞിരിക്കെയാണ് അയ്യപ്പ ഭക്തരുടെ ദർശനത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ ഇപ്പോൾ സന്നിധാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് . അതിനിടെ യാണ് അഗ്നി ശമന സേനയിൽ പാലക്കാട് ജില്ലാ ഫയർ ഓഫിസറുടെ ഒരു ഉത്തരവ് വിവാദമായിരിക്കുന്നത് . ശബരിമല ദർശനത്തിനായി മാലയിട്ട് വ്രതമെടുത്താൽ ഉദ്യോഗസ്ഥരുടെ ശമ്പളം കുറക്കുമത്രേ .

മണ്ഡല മകരവിളക്ക് കാലത്ത് 41 ദിവസം വ്രതമെടുത്ത് ദീക്ഷ സ്വീകരിക്കുന്ന ഹിന്ദു മതസ്ഥരായ ഉദ്യോഗസ്ഥർക്കാണ് ശമ്പളം വെട്ടിക്കുറക്കുക. ഈ സമയത്തുള്ള സ്മാർട്ട് allowance ഉദ്യോഗസ്ഥർ താടി വയ്ക്കുന്നതിന്റെ പേരിൽ വെട്ടിക്കുറക്കുമെന്നാണ് ഉത്തരവിൽ പറയുന്നത് പോലീസ് ഉൾപ്പെടെയുള്ള സേനകളിൽ സാധാരണയായി മണ്ഡലകാലത്തും നോമ്പ് സമയത്തും ഉദ്യോഗസ്ഥർക്ക് നിയമങ്ങളിൽ ഇളവുകൾ നൽകാറുണ്ട്.

ഇപ്പോൾ ഈ ഇളവുകളാണ് പിണറായി സർക്കാരിന്റെ കാലത്ത് പിൻവലിക്കുന്നത്. സാധാരണ ഗതിയിൽ വ്രതമെടുത്ത് ദീക്ഷ സ്വീകരിക്കുന്ന ജീവനക്കാർ മുൻകൂറായി അതാത് സ്റ്റേഷൻ ഓഫിസർക്ക് അപേക്ഷ നൽകുകയും ആ അപേക്ഷ ജില്ലാ ഫയർ ഓഫീസർക്ക് കൈമാറി ഇളവുകൾ നൽകുകയാണ് പതിവ് . ഹൈന്ദവ വിശ്വാസികളായ ജീവനക്കാർ വ്രതമെടുത്ത് ദീക്ഷ സ്വീകരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന നടപടിയായാണ് ഈ ഉത്തരവിനെ കാണുന്നത്.

Related Articles

Latest Articles