Thursday, May 16, 2024
spot_img

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: 11 പേർക്ക് പരിക്ക്

ഇടുക്കി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച മിനി ബസും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് 11 പേർക്ക് പരിക്ക്. കോ​ട്ട​യം-​കു​മ​ളി സം​സ്ഥാ​ന പാ​ത​യി​ല്‍ വ​ള​ഞ്ഞ​ങ്ങാ​ന​ത്താണ് അപകടമുണ്ടായത്. ഇ​ന്ന് രാവിലെ 6.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. കൂടാതെ ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

അതേസമയം പെരുവന്താനം അമലഗിരിയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചിരുന്നു. കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്. തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Related Articles

Latest Articles