Wednesday, September 30, 2026

ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന് കോവിഡ് ബാധ

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ ഭക്തന് കോവിഡ് രോഗബാധ കണ്ടെത്തി. നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനായ തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 48മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാലേ സന്നിധാനത്തേയ്ക്ക് കടത്തിവിടൂ എന്നാണ് ഭക്തർക്ക് നൽകിയിരിക്കുന്ന പൊതുവായ നിർദേശം. സർട്ടിഫിക്കറ്റ് ഇല്ലാത്തവർ നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനാകണം.

ഇത്തരത്തിൽ നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് തമിഴ്നാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഒറ്റയ്ക്കാണ് ദര്ശനത്തിനെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ റാന്നി കാർമൽ എൻജിനീയറിങ് കോളേജിലെ ക്വാറന്റൈന്‍ ഫെസിലിറ്റിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles