Friday, October 2, 2026

പാകിസ്താനിലെ പരിപാടിയിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടി ശശി തരൂർ; ആഗോള തലത്തിൽ ഇന്ത്യയെ അപമാനിച്ച തരൂരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി

ദിലി: പാകിസ്ഥാനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഭാരതത്തെ ഇകഴ്ത്തിക്കാട്ടി പ്രസംഗിച്ച ശശി തരൂർ എംപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പാക്കിസ്ഥാനിലെ ലാഹോറില്‍ നടന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കവെയാണ് തരൂർ കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാജപ്രചരണം നടത്തിക്കൊണ്ട് ആഗോളതലത്തിൽ ഭാരതത്തെ അപമാനിച്ചത്. കൊറോണ പടരുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നില്ല, അത് ജനങ്ങള്‍ക്കറിയാമെന്നും തരൂര്‍ പരിപാടിയിൽ പറഞ്ഞു. മോദി സര്‍ക്കാര്‍ തബ്ലീഗ് ജമാഅത്തിനെ അപകീര്‍ത്തിപ്പെടുത്തി മുസ്ലിംകളോടുള്ള വര്‍ഗീയതയും വിവേചനവും ന്യായീകരിക്കുകയാണെന്നും തരൂര്‍ പാകിസ്ഥാനി പരിപാടിയിൽ പറഞ്ഞു.

അതേസമയം ഇന്ത്യയെ മോശമായി ചിത്രീകരിച്ച ശശി തരൂരിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. തരൂർ ആഗോളതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതായി ബിജെപിയുടെ ആരോപിച്ചു. പാകിസ്ഥാന്റെ വേദിയില്‍ വെച്ച് ഇന്ത്യയെ അപമാനിക്കുന്നതാണ് തരൂരിന്റെ പരാമര്‍ശമെന്ന് ബിജെപി കുറ്റപ്പെടുത്തി. സ്വയം ബുദ്ധിജീവിയെന്ന് വിളിക്കുന്നത് ‘ബുദ്ധിശൂന്യവും അപക്വവുമാണെ’ന്നും മോദിയെ താറടിക്കുന്നതാണ് കോണ്‍ഗ്രസിന് താത്പര്യമെന്നും ബിജെപി വിമര്‍ശിച്ചു.

Related Articles

Latest Articles