തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തർക്ക് ദര്‍ശനം അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം. തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തി, കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ച് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനുള്ള മാര്‍ഗനിദേര്‍ശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കരുതെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് തള്ളിയാണ് മുഖ്യമന്ത്രി സമിതി രൂപീകരിച്ചത്.
വെര്‍ച്വല്‍ ക്യൂ വഴിയാകും ഭക്തരെ പ്രവേശിപ്പിക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാൻ തീരുമാനമായി. നടപ്പന്തലില്‍ വിരിവച്ച് കിടക്കാൻ ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവദിക്കില്ല. നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത് വിരിവെക്കാനുമുള്ള സൗകര്യം ഉണ്ടാവില്ല. അന്നദാനം പരിമിതമായ രീതിയില്‍ ഉണ്ടാകും. പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തും എന്നും തീരുമാനമായിട്ടുണ്ട്.

