Thursday, January 8, 2026

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു ;13 പേര്‍ക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

ശബരിമല: നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടകരുമായി നിലയ്ക്കല്‍ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് മറിഞ്ഞത്. അപകടത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 13 തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Related Articles

Latest Articles