Sunday, September 24, 2023
spot_img

ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു- Live Updates

12.54 PM ഭരണഘടനാബെഞ്ച് രണ്ട് മണിവരെ പിരിഞ്ഞു

12.53 PM ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ സര്‍ക്കാരിനായി വിജയ് ഹന്‍സാരിക വാദിക്കുന്നു

12.51 PM സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി

12.46 PM ക്ഷേത്ര പ്രവേശനം ഏറ്റവും വലിയ അവകാശമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍

12. 45 PM അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗങ്ങളായി കാണാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍

12.44 PM ആചാരങ്ങളില്‍ കോടതിയ്ക്ക് ഇടപെടാമെന്നും സര്‍ക്കാര്‍

12.41 PM ആചാരവുമായി ബന്ധപ്പെട്ട് തന്ത്രി ആശയക്കുഴപ്പമുണ്ടാക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍

12.40 PM വാദം പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്ക് കാരണമല്ല

12.39 PM പുനഃപരിശോധനാഹര്‍ജികള്‍ കേള്‍ക്കരുതെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

12.38 PM സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ വാദം ആരംഭിച്ചു

12.36 PM വാദം പറയാന്‍ ഉണ്ടെങ്കില്‍ പറയൂ. ഇല്ലെങ്കില്‍ അവസാനിപ്പിക്കൂവെന്ന് അഡ്വ. നേടുമ്പാറയോട് ചീഫ് ജസ്റ്റിസ്.

12.25 PM മൂന്ന് മണിവരെ ബെഞ്ച് കേസ് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്

12.34 PMഅഡ്വ. മാത്യൂസ് നേടുമ്പാറ വാദം ആരംഭിച്ചു.

12.32 PMതന്ത്രിയുടെ സത്യവാങ്മൂലത്തില്‍ ഉള്ള വസ്തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി കെ ബിജു.

12.32 PM അഭിഭാഷകരെ ശാന്തരാക്കാന്‍ കേസ് ഫയല്‍ എടുത്ത് ഡെസ്‌കില്‍ അടിച്ച് ചീഫ് ജസ്റ്റിസ്

12.32 PM അയ്യപ്പസേവാ സമാജത്തിനു വേണ്ടി കൈലാസ് നാഥ് പിള്ള വാദിക്കുന്നു

12.28 PM നൈഷ്ഠിക ബ്രഹ്മചര്യത്തില്‍ വാദം ഉന്നയിച്ച് സായി ദീപക്. അഭിഭാഷകര്‍ തമ്മില്‍ വീണ്ടും ബഹളം. കോടതിയലക്ഷ്യം

12.27 PM അഭിഭാഷകര്‍ തമ്മില്‍ വീണ്ടും ബഹളം. കോടതിയലക്ഷ്യം എടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്‌

12.26 PM പന്തളം രാജകുടുംബത്തിന് വേണ്ടി സായ് ദീപക് വാദം ആരംഭിച്ചു

12.22 PM വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. ഇങ്ങനെ തുടര്‍ന്നാല്‍ വാദം നിര്‍ത്തുമെന്ന് ചീഫ് ജസ്റ്റിസ്

12.19 PM ശബരിമല വിധി രാജ്യത്തെ മറ്റു ക്ഷേത്രങ്ങള്‍ക്കും ബാധകമായേക്കും- ഗോപാല്‍

12.18 PM ഉഷ നന്ദിനിക്കു വേണ്ടി ഗോപാല്‍ ശങ്കര നാരായണന്‍ വാദിക്കുന്നു.

12.12 PM അയ്യപ്പനെ സൂഫിസവുമായി കൂട്ടിച്ചേര്‍ത്തത് തെറ്റെന്ന് മോഹന്‍ പരാശരന്‍.

12.10 PM ബി ജെപി നേതാവ് രാധാകൃഷണമേനോന് വേണ്ടി മോഹന്‍ പരാശരന്‍ വാദം തുടങ്ങി

12.08 PM വെങ്കടരാമന്റെ വാദം പൂര്‍ത്തിയായി.

12.07 PM ഒരേ വാദങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഒന്നോ രണ്ടാ ആളുകളെ കൂടി കേള്‍ക്കും. കൂടുതല്‍ സമയം കളയാന്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി

12.06 PM ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് അന്ധവിശ്വാസമായിരിക്കും. അതിനെ യുക്തിവാദം കൊണ്ട് അളക്കാനാവില്ല-വെങ്കട രാമന്‍

12.04 PMയുവതീപ്രവേശന വിലക്ക് ലിംഗ വിവേചനം അല്ല. ക്ഷേത്രത്തില്‍ പോകാത്തവര്‍ എല്ലാം തൊട്ടുകൂടാത്തവര്‍ അല്ലെന്ന് വെങ്കടരാമന്‍. കേരളാ ഹൈക്കോടതി ഇപ്പോഴും ദേവ പ്രശ്നത്തിനു പ്രാധാന്യം നല്‍കിയാണ് ആചാരകാര്യങ്ങളില്‍ തീരുമാനം പറയുന്നത്. ആചാരം മാറ്റുമ്പോള്‍ ദേവപ്രശ്‌നം നടത്തണം-വെങ്കടരാമന്‍. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമെന്ന് വെങ്കടരാമന്‍.

12.02 PM ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് അന്ധവിശ്വാസമായിരിക്കും. അതിനെ യുക്തിവാദം കൊണ്ട് അളക്കാനാവില്ല-വെങ്കട രാമന്‍.

12.02 PM കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കും. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമെന്ന് വെങ്കടരാമന്‍.

12.01 PM മദ്രാസ് ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കട രാമന്‍ വാദം ആരംഭിച്ചു. 

12.01 PM വെങ്കട് രമണിയുടെ വാദം പൂര്‍ത്തിയായി 

12.00 PM ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുത്- വെങ്കട് രമണി

11.56 AM വെങ്കിട്ടരമണി വാദം ആരംഭിച്ചു

11.50 AM ശേഖര്‍ മഫ്ടെയുടെ വാദം പൂര്‍ത്തിയായി

11.45 AM ഹിന്ദു മതാചാരത്തിന്‍റെ പകര്‍പ്പ് കൈമാറാന്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ നിര്‍ദ്ദേശം

11.44 AMദൈവം ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. വിശ്വാസികള്‍ ആചാരങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ശേഖര്‍ മഫ്ടെ

11.42 AM ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി ശേഖര്‍ നാഫ്‌ടെ വാദം തുടങ്ങി

11.42 AM സിങ്‍വിയുടെ വാദം പൂര്‍ത്തിയായി

11:41 AM ജാതിയുടെ അടിസ്ഥാനത്തിലല്ല ഇവിടെ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ്‌വി.


11:42 AM പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെ പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമെന്നും സിങ്‌വി.


11:42 AM മധുരമീനാക്ഷി കേസിലെ കോടതി വിധി പരിഗണിക്കണം


11:42 AM ശബരിമല സയന്‍സ് മ്യൂസിയമല്ല ക്ഷേത്രമാണെന്നും സിങ്വി പറഞ്ഞു

11:34 AM ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേകപ്രായക്കാര്‍ക്ക് മാത്രമാണ് പ്രവേശന വിലക്ക്. അതു പ്രതിഷ്ടയുടെ സ്വഭാവം കാരണമെന്നും സിങ്‌വി.​

11:34 AM പ്രതിഷ്ടയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടും. അതു കോടതി പരിഗണിച്ചില്ലെന്ന് സിങ്‌വി 

11:33 AM ഇപ്പോള്‍ ഹാജരാകുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനു വേണ്ടിയെന്നു സിങ്‌വി

11:33 AM സിങ്‌വി ഹാജരാകുന്നതിനെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി. 

11:32 AM മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി വാദം ആരംഭിച്ചു.

11:32 AM ഗിരിയുടെ വാദം പൂര്‍ത്തിയായി

11:32 AM തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളില്‍ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങള്‍ വലിയ പ്രത്യാഖാതം ഉണ്ടാക്കിയെന്നും ഗിരി

11:32 AM യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും ഗിരി

11:32 AM പ്രാര്‍ഥിക്കാന്‍ എത്തുന്ന ആള്‍ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്ന് ഗിരി

11:31 AM യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും ഗിരി

11:31 AM ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ല. പ്രാര്‍ത്ഥിക്കാനാണെന്നും ഗിരി.

11:31 AM മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്ന് ഗിരി

11.15 ശബരിമല തന്ത്രിക്കുവേണ്ടി വി വി ഗിരിയുടെ വാദം ആരംഭിച്ചു

11.00 AM പരാശരന്റെ വാദം പൂര്‍ത്തിയായി

10.58 AM യഹോവാസാക്ഷികളുടെ കേസില്‍ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരന്‍

10.50 AM ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരന്‍

10.45 AM മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരന്‍

10.38 AM ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തില്‍ ഊന്നി പരാശരന്റെ വാദം

10.35 AM അനുച്ഛേദം 15ന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരന്‍

10.33 AM 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി പരാശരന്റെ വാദം

10.30 AM എന്‍ എസ് എസിനു വേണ്ടി കെ പരാശരനാണ് വാദം ആരംഭിച്ചത്

Related Articles

Latest Articles