ശബരിമല
ശബരിമല : മീനമാസ പൂജകൾക്കായി ശബരിമല ത്രനട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. മീനമാസം ഒന്നായ നാളെ പുലർച്ചെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. മാർച്ച് 15 മുതൽ 19 വരെ കളഭാഭിഷേകവും പടിപൂജയും ഉൾപ്പെടെയുള്ള വിശേഷാൽ പൂജകൾ നടക്കും. 19-ന് രാത്രി പത്തിന് നട അടയ്ക്കും.
ശബരിമല ഉത്സവത്തിനായി മാർച്ച് 22-ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. മാർച്ച് 23-നാണ് ശബരിമല ഉത്സവത്തിന് കൊടിയേറുന്നത്. പത്തുദിവസത്തെ ഉത്സവ ചടങ്ങുകൾക്ക് ശേഷം മാർച്ച് 31-ന് പള്ളിവേട്ടയും ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ടും നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ ഒൻപതിന് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം അന്ന് രാത്രി പത്തിന് നട അടയ്ക്കും.
ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസം ആവശ്യമുള്ളവർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…