ശബരിമല : മീനമാസ പൂജകൾക്കായി മാർച്ച് 14 വൈകുന്നേരം അഞ്ചുമണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക. മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.
ഈ വർഷത്തെ ഉത്സവത്തിനായി മാർച്ച് 22-ന് വൈകുന്നേരം അഞ്ചുമണിക്ക് നട വീണ്ടും തുറക്കും. മാർച്ച് 23-ന് പകൽ 11.30-നും 12-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ഉത്സവത്തിന് കൊടിയേറുന്നത്. മാർച്ച് 24 മുതൽ 31 വരെയുള്ള എട്ടുദിവസങ്ങളിൽ ഉച്ചപൂജയ്ക്ക് ശേഷം ഭക്തിനിർഭരമായ ഉത്സവബലി ചടങ്ങുകൾ നടക്കും. മാർച്ച് 31-നാണ് പള്ളിവേട്ട നടക്കുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപ്തി കുറിച്ച് ഏപ്രിൽ ഒന്നിന് പമ്പയിൽ ആറാട്ട് നടക്കും. ഏപ്രിൽ ഒന്നിന് രാവിലെ ഒമ്പതുമണിക്ക് സന്നിധാനത്തുനിന്നും പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര പമ്പയിലെ ചടങ്ങുകൾക്ക് ശേഷം സന്നിധാനത്ത് തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. അന്ന് രാത്രി പത്തുമണിക്ക് നട അടയ്ക്കുന്നതാണ്.
ശബരിമല ഉത്സവത്തിനായി മാർച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാർച്ച് 23 ന് പകൽ 11.30 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ ശബരിമല ഉത്സവത്തിന് കൊടിയേറും. മാർച്ച് 24 മുതൽ മാർച്ച് 31 വരെ എല്ലാ ദിവസവും ഉച്ച പൂജയ്ക്ക് ശേഷം ഉത്സവബലി ഉണ്ടായിരിക്കും. മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ 1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്ചൽ ക്യു വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

