Sabarimala

അയ്യപ്പ സന്നിധിയിൽ ഇനി ഓണനാളുകൾ ! ഓണം, കന്നിമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട 13 ന് തുറക്കും ; തുടര്‍ച്ചായി ഒന്‍പതു ദിവസം ഭക്തർക്ക് ഭഗവാനെ ദര്‍ശിക്കാം

ഓണം, കന്നിമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഈ വരുന്ന വെള്ളിയാഴ്ച (13.09.2024 ) തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക. തുടര്‍ച്ചായി ഒന്‍പതുദിവസം ഭഗവാനെ ദര്‍ശിക്കാന്‍ കഴിയുമെന്നതാണ് ഈ തീര്‍ഥാടനകാലത്തിന്റെ പ്രത്യേകത. ഓണത്തോടനുബന്ധിച്ച് ഉത്രാടം മുതല്‍ തിരുവോണത്തിന്റെ പിറ്റേന്നുവരെ വിഭവസമൃദ്ധമായ സദ്യയും ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

13-ന് വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി നടതുറക്കും. ഉത്രാടദിനമായ 14-ന് മേല്‍ശാന്തിയുടെ വകയാണ് സദ്യ. തിരുവോണത്തിന് ദേവസ്വം ഉദ്യോഗസ്ഥരും പിറ്റേന്ന് പോലീസുകാരുമാണ് സദ്യ നല്‍കുന്നത്. മൂന്നുദിവസവും ഉച്ചയ്ക്ക് സന്നിധാനത്തുള്ള മുഴുവന്‍ ഭക്തര്‍ക്കും ഇലയിട്ട് വിഭവങ്ങള്‍ വിളമ്പും.

17-നാണ് കന്നി ഒന്ന്. തുടര്‍ന്ന് നാലുനാള്‍കൂടി ദര്‍ശനസൗകര്യമുണ്ട്. 14 മുതല്‍ നടതുറന്നിരിക്കുന്ന എല്ലാദിവസവും നെയ്യഭിഷേകം നടത്താം. പടിപൂജ, സഹസ്രകലശം, കളഭാഭിഷേകം, ലക്ഷാര്‍ച്ചന, പുഷ്പാഭിഷേകം എന്നിവയും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രിയില്‍ നടയടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്കു ചെയ്താണ് ഭക്തർ ദർശനം നടത്തേണ്ടത്. സ്‌പോട്ട് ബുക്കിങ് സൗകര്യവുമുണ്ട്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

4 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

4 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

8 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

13 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago