Monday, May 6, 2024
spot_img

തലപ്പാറ കോട്ടയിൽ തുലാമാസ പൂജകൾ നടന്നു; കോട്ടയിൽ വനവാസി വിഭാഗത്തിന്റെ കാർമികത്വത്തിൽ ആയിരുന്നു പൂജകൾ, വീഡിയോ കാണാം..

പമ്പ: ശബരിമലയുടെ ഏറ്റവും പ്രധാനപ്പെട്ട മലയായ തലപ്പാറ കോട്ടയിൽ തുലാമാസ പൂജകൾ നടന്നു. പ്ലാപ്പള്ളിക്ക് സമീപം തലപ്പാറ കോട്ടയിൽ വനവാസി വിഭാഗമാണ് പൂജകൾ നടത്തിയത്. കുരുമ്പൻമൂഴി വനവാസി വിഭാഗത്തിൽ നിന്നുമുള്ള തുണ്ടിയിൽ ഓമനക്കുട്ടൻ കൊച്ചു വേലനാണ് പൂജകൾക്ക് നേതൃത്വം വഹിച്ചത്.

പന്തളം കൊട്ടാരമാണ് തലപ്പാറ കോട്ടയിലെ പൂജയ്ക്കുള്ള അവകാശിയെ തീരുമാനിക്കുന്നത് .
തലപ്പാറ കോട്ടയിൽ പ്രത്യേക പൂജകളാണ് ഇന്ന് നടന്നത്. മാലയും വിളക്കുംവച്ച് പതിനൊന്നു കരിക്ക് ഉടച്ചുകൊണ്ട് മുറുക്കാൻ വെച്ച് പ്രായിച്ചിത്ത പൂജ നടത്തി.

പത്തിനെട്ടുമലയുടെയും ഊരു മൂപ്പൻ മാരുടെ നേതൃത്വത്തിൽ, കോവിഡ് പ്രോട്ടൊക്കോൾ പാലിച്ച് ,തലപ്പാറ കോട്ട സംരക്ഷണ സമിതിയാണ് പൂജകൾക്ക് നേതൃത്വം നൽകിയിയത്.

പന്തളം കൊട്ടാരം നിർവ്വാ ഹകാസംഘം സെക്രട്ടറി പി എൻ നാരായണ വർമ്മ ,ക്ഷേത്ര ആചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴികാല ,തിരുവഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി എം ആർ അനിൽ കുമാർ ,ട്രഷറർ പി കെ സുധാകരൻ പിള്ള ,രാജീവ് വർമ്മ , കോട്ട സംരക്ഷണ സമിതി ഭാരവാഹികളായ എം എം തങ്കപ്പൻ ,പി എസ് ഉത്തമൻ ,അയ്യപ്പൻ കൊടുമുടി ,പി ജി അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു .

Related Articles

Latest Articles