ഒറ്റക്കാലിൽ 750 കിലോമീറ്ററുകൾ താണ്ടി അയ്യപ്പദർശനത്തിനായി സന്നിധാനത്തെത്തി ദിവ്യാംഗൻ.ആന്ധ്രാസ്വദേശിയായ സുരേഷാണ് ഊന്നുവടിയുടെ സഹായത്തോടെ ഒറ്റക്കാലിൽ സന്നിധാനത്ത് എത്തിയത്.ആന്ധ്രയിലെ നെല്ലൂർ സ്വദേശിയാണ് സുരേഷ്.അഖിലഭാരത അയ്യപ്പദീക്ഷ പ്രചാര സമിതി അംഗം കൂടിയാണ്
സെപ്തംബർ 20നാണ് സുരേഷിന്റെ യാത്ര ആരംഭിക്കുന്നത്.ഒരു ദിവസം പരമാവധി എട്ട് കിലോമീറ്റർ നടന്നു.രാത്രി ക്ഷേത്രങ്ങളിൽ തങ്ങും.105 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങൾ ആയ ഗുരുവായൂർ പറശ്ശിനിക്കടവ് തൃപ്രയാർ തൃശ്ശൂർ വൈക്കം ചോറ്റാനിക്കര ഏറ്റുമാനൂർ തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് സുരേഷ് സന്നിധാനത്തെത്തിയത്.

