ശബരിമല വിഷയത്തിൽ നീരസം പ്രകടം; പ്രതിരോധിച്ച് സിപിഎം , നേടാനുറച്ച് ബിജെപി

ശബരിമല വിശ്വാസ സംരക്ഷണ വിഷയം ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ല എന്ന് ചില ചാനൽ സർവ്വേ ഫലങ്ങൾ ഉദ്‌ഘോഷിക്കുമ്പോഴും കാര്യങ്ങൾ അങ്ങനെയല്ല എന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിന് പത്ത് ദിവസത്തിൽ താഴെ മാത്രം അവശേഷിക്കെ കത്തുന്ന കനലായി ശബരിമല വിഷയം വിശ്വാസികളുടെ ഉള്ളിൽ നീറിപ്പടരുന്നുവെന്നു ഇന്ന് എല്ലാം നേതാക്കന്മാരും രഹസ്യമായെങ്കിലും സമ്മതിക്കുന്നു.