Sunday, May 19, 2024
spot_img

ഞാൻ ഹാപ്പി’; പുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍; പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സച്ചിന്‍ പൈലറ്റ്

ജയ്​പൂർ: രാജസ്​ഥാൻ മന്ത്രിസഭ പുനഃസംഘടനയിൽ സന്തോഷം പങ്കുവെച്ച്​ കോൺഗ്രസ്​ നേതാവ്​ സചിൻ പൈലറ്റ് (Sachin Pilot)​. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും പുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. നാല് ദളിത് നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഇങ്ങനെ എല്ലാ വിഭാഗങ്ങളിൽ ഉള്ളവർക്കും ഇപ്പോൾ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. മന്ത്രിസഭ പുനസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അജയ് മാക്കൻ എന്നിവർക്ക് നന്ദി പറയുകയാണെന്നും സച്ചിന പൈലറ്റ് വ്യക്തമാക്കി.

പാര്‍ട്ടിയെ സംബന്ധിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ ആളുകളെ രംഗത്തിറക്കുകയും വേണം. ബിജെപിയുടെ നയങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതും നാം കണ്ടു. വലിയ രാഷ്ട്രീയ സമ്മര്‍ദത്തെയാണ് ഇത് സൂചിപ്പിക്കുന്നത്’. സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles