Saturday, May 18, 2024
spot_img

പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് പ്രധാനമന്ത്രി!!! മോദിയുടെ പ്രഖ്യാപനത്തിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ്

പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് പ്രധാനമന്ത്രി!!! മോദിയുടെ പ്രഖ്യാപനത്തിൽ ഞെട്ടിത്തരിച്ച് കോൺഗ്രസ് | Narendra Modi

ഗുരു നാനാക്ക് ജയത്തി ദിനത്തിൽ നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. കര്‍ഷകരുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കും. ഇവരുടെ വേദന മനസ്സിലാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്ത് അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചു.

കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. കര്‍ഷകരുടെ ക്ഷേമം മുന്നില്‍ക്കണ്ടാണ് നിയമങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ചില കര്‍ഷകര്‍ക്ക് നിയമത്തിന്റെ ഗുണങ്ങള്‍ മനസിലാക്കാനായില്ല. അതിനാല്‍ വേദനയോടെ നിയമം പിന്‍വലിക്കുകയാണ്. ഇതിനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ത്ഥയോടെയാണ് നിമയങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്‍മയ്ക്ക് വേണ്ടിയാണ്. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പ്രയത്നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കും. പെന്‍ഷന്‍ പദ്ധതികള്‍ കര്‍ഷകര്‍ക്ക് സഹായകമാണ്. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അഞ്ച് തവണ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ താങ്ങുവില (എംഎസ്പി) വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു, മൊത്തവ്യാപാര വിപണി ഇടപാടുകള്‍ ഓണ്‍ലൈന്‍ ആക്കി. കര്‍ഷകര്‍ക്കായുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ഈ സര്‍ക്കാരിന്റെ നേട്ടമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കർഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. ചെറുകിട കർഷകരെ ലക്ഷ്യം വച്ചായിരുന്നു നിയമം. ശാസ്ത്രീയമായി മണ്ഡികളുടെ പ്രവർത്തനം ക്രമീകരിക്കാനായിരുന്നു സർക്കാരിൻ്റെ ലക്ഷ്യം. മണ്ഡികളെ ക്രമീകരിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ, ഇത് മനസ്സിലാക്കാൻ ഒരു വിഭാഗം കർഷകർ തയ്യാറായില്ല. അവർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമരം സംഘടിപ്പിച്ചു. സമരത്തെ ദീർഘമായി നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രമിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. മോദിയുടെ പ്രഖ്യാപനത്തിനുപിന്നാലെ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രധനമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. പ്രധനമന്ത്രിയുടേത് സുപ്രധാന പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles