Sunday, May 12, 2024
spot_img

നവോത്ഥാനത്തിന്റെ ധാര്‍മ്മിക ഭാവം: ഇന്ന് സഹോദരന്‍ അയ്യപ്പന്‍ സ്മൃതിദിനം

ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ മുഖഛായ മാറ്റിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു, (Sahodaran Ayyappan) സഹോദരന്‍ അയ്യപ്പന്‍. 1928ല്‍ കൊച്ചിപ്രജാസഭയില്‍ അംഗമായിരുന്ന കെ. അയ്യപ്പന്‍ എന്ന സഹോദരന്‍ അയ്യപ്പന്റെ ഈ ഗര്‍ജ്ജനം കേരളത്തിന്റെ അധ:സ്ഥിത ജീവിതങ്ങളിലെ അഭിമാനത്തിന്റെ ഹിമാലയപ്പൊക്കത്തിലെത്തിച്ചു. താന്‍ പിറന്ന ചെറായിയില്‍ ജാതിയെ പടിക്കുപുറത്തുനിര്‍ത്തി പന്തിഭോജനം നടത്തിയപ്പോഴാണ് സ്വജാതിയില്‍ പിറന്നവരടക്കം അയ്യപ്പനെ പുലയന്‍ അയ്യപ്പന്‍ എന്ന് വിളിച്ചത്.

നവോത്ഥാന ചിന്തകളുടെ പ്രചാരം കൂടുതല്‍ ശക്തമാക്കുന്നതിലേക്കായി അയ്യപ്പന്‍ ‘സഹോദരന്‍’ എന്നൊരു പ്രസിദ്ധീകരണവും ആരംഭിച്ചു. ശ്രീനാരായണഗുരുവിന്റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നതിനു പകരമായി ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ മനുഷ്യന് എന്നതായിരുന്നു സഹോദരന്‍ അയ്യപ്പന്‍ ഉയര്‍ത്തിയ മുദ്രാവാക്യം.

സാമൂഹിക പരിഷ്‌ക്കര്‍ത്താവ്, വിപ്ലവകാരി, കവി, യുക്തിവാദി, നിയമ സാമാജികന്‍, ഭരണകര്‍ത്താവ് എന്നിങ്ങനെ പല മുഖങ്ങളില്‍ കെ. അയ്യപ്പന്‍ എന്ന മുദ്ര പതിഞ്ഞു. കാപ്പിക്കടയും തുണിക്കടയും വരെ ജാതിയുടെ തൊപ്പിയും തൊങ്ങലും ധരിച്ചിരുന്ന കാലത്ത് മിശ്രവിവാഹത്തിനും മിശ്രഭോജനത്തിനും നേതൃത്വം നല്‍കിക്കൊണ്ട് 1917 ല്‍ അദ്ദേഹം ജന്മം നല്‍കിയ ‘സഹോദരസംഘ’ത്തിന് കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ചരിത്രത്തില്‍ എന്നും അനിഷേധ്യമായ സ്ഥാനമാണുള്ളത്. ജാതീയതയുടെ ഇരുള്‍വഴികളിലൂടെ സഞ്ചരിച്ച സമാനജീവിതങ്ങളെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള പരിശ്രമത്തില്‍ ഏര്‍പ്പെട്ടു. ഇരുപതാം നൂറ്റാണ്ടില്‍ കേരളം നേടിയ സാമൂഹിക പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ആ മഹല്‍ വ്യക്തി 1968 മാര്‍ച്ച് 6-ന് ഈ ലോകത്തോട് വിട പറഞ്ഞു.

Related Articles

Latest Articles