Sunday, May 19, 2024
spot_img

ലോറി ബൈക്കുകളിൽ ഇടിച്ച് അപകടം;ചേരാനെല്ലൂരിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു

കൊച്ചി:ലോറി ബൈക്കുകളിൽ ഇടിച്ച് അപകടം.എറണാകുളം ചേരാനെല്ലൂരിൽ രണ്ടു പേർ മരിച്ചു.ബൈക്ക് യാത്രികരായ ലിസ ആൻറണി, നസീബ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതമായി പരിക്കേറ്റ രവീന്ദ്രൻ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
മരിച്ച രണ്ട് പേരും പറവൂർ സ്വദേശികളാണ്. സംഭവത്തെ തുടർന്ന് ലോറിയുടെ രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles