Wednesday, October 21, 2026

കെ.എസ്.ആര്‍.ടി.സിയിൽ ശമ്പള പ്രതിസന്ധി രൂക്ഷം : റിപ്പോര്‍ട്ട് തേടി മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെഎസ് ആര്‍ ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവില്‍ സ്വീകരിക്കേണ്ട നടപടികളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ് ആര്‍ ടി സി എം ഡിക്ക് നിര്‍ദേശം നല്‍കി. യൂണിയനുകളുടെ അസൗകര്യത്തെ തുടര്‍ന്ന് മന്ത്രിതല ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.

മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഡ്രൈവര്‍. കണ്ടക്ടര്‍. മെക്കാനിക്ക് തസ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതേവരെ നല്‍കിയിട്ടില്ല. മെയ് മാസത്തിലെ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മന്റ് എടുത്തിരിക്കുന്ന നിലപാട്.

Related Articles

Latest Articles