Monday, September 21, 2026

ജൂലൈ മാസത്തെ ശമ്പളത്തിനായി 65 കോടി ; സർക്കാരിനോട് സഹായം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായമായി 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂൺ മാസത്തെ ശമ്പള വിതരണം ഇതുവരെ പൂർത്തിയായിട്ടില്ല. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 5ന് കൊടുക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ജൂണിലെ ശമ്പള വിതരണം പൂർത്തിയാക്കാൻ 26 കോടി രൂപ കൂടി വേണമെന്നിരിക്കെയാണ് അടുത്ത മാസത്തെ ശമ്പളത്തിനായി 65 കോടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ ഡ്രൈവർ-കണ്ടക്റ്റർമാർക്ക് മാത്രമാണ് ശമ്പളം വിതരണം ചെയ്തത്. കഴിഞ്ഞ 26 ന് മാത്രമാണ് ഇരുവിഭാഗത്തിനും ശമ്പളമെത്തിയത്.

ബാങ്കിൽ നിന്ന് ഓവ‍‍‍‍ർ‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേ‍ർത്താണ് ഈ രണ്ട് വിഭാഗങ്ങൾക്ക് ശമ്പളം നൽകുന്നത്. മറ്റു വിഭാഗം ജീവനക്കാർക്ക് പിന്നാലെ ശമ്പളമെത്തുമെന്നറിയിച്ചെങ്കിലും ഇതുവരെ ജൂണിലെ ശമ്പളം പൂർണമായി വിതരണം ചെയ്യാനായില്ല. ശമ്പള വിതരണത്തിനായി എല്ലാ മാസവും 65 കോടി ആവശ്യപ്പെടാറുണ്ടെങ്കിലും കഴിഞ്ഞ മാസം 30 കോടിയാണ് സർക്കാർ അനുവദിച്ചത്.

Related Articles

Latest Articles