Wednesday, June 19, 2024
spot_img

എംഡിഎംഎ വിൽപന ; പരിശോധനയ്ക്കിടെ ടിപ്പർ ലോറി ഡ്രൈവർ പിടിയിൽ

കൂടരഞ്ഞി : കൂമ്പാറയിൽ എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ ടിപ്പർ ലോറി ഡ്രൈവർ പിടിയിലായി. കൂമ്പാറ മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി സ്കൂൾ കുട്ടികൾക്കടക്കം ലഹരിമരുന്നു നൽകിയിരുന്നതായി പോലീസ് പറഞ്ഞു. കൂമ്പാറയിൽ മാതാ ക്രഷറിന്റെ സമീപത്തു നടന്ന വാഹന പരിശോധനയിലാണ് 1.99 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടികൂടിയത്. ഇയാളുടെ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വിൽപന വ്യാപകമാകുന്നുണ്ടെന്ന പരാതി ഉയർന്നതിനെത്തുടർന്ന് പ്രദേശത്ത് പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുൻപ് ഒരു യുവാവിനെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ അറസ്റ്റ്.

ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽപന നടത്തുന്നതായിരുന്നു ഷൗക്കത്തിന്റെ രീതി. ഇതിന് ഉപയോഗിക്കുന്ന ചെറിയ പാക്കറ്റുകളും വാഹനത്തിൽ നിന്നു കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles