Friday, December 19, 2025

സൽമാൻ ഖാന് പാമ്പ് കടിയേറ്റു

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു. ഇന്ന് രാവിലെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി ഫാം ഹൗസില്‍ എത്തിയതായിരുന്നു താരം.

പാമ്പുകടിയേറ്റ ഉടൻ തന്നെ താരത്തെ നവി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയക്കുകയും ചെയ്തു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. ഇതിനാൽ ഭയക്കേണ്ടതില്ലെന്നാണ് സൂചന. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

ക്രിസ്മസ് രാത്രിയില്‍ സൽമാന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും സൽമാൻ ഫാം ഹൗസിലാണ് ചിലവഴിച്ചത്. പ്രിയ താരത്തിന് പാമ്പ് കടിയേറ്റ വാർത്തയറിഞ്ഞ് നിരവധി ആളുകൾ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ തടിച്ച് കൂടിയിരുന്നു.

Related Articles

Latest Articles