Thursday, May 2, 2024
spot_img

ഇഷ്ടകാര്യങ്ങൾ സാധിക്കാൻ ഗണപതി; ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ആദ്യം വന്ദിക്കുക വിഘ്‌നേശ്വരനെ, ഗണപതി ഹോമത്തിന്റെ പ്രാധാന്യങ്ങൾ ഇവയാണ്

ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലുംഗണപതി ഹോമങ്ങൾ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവിൽ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.ജന്മനക്ഷത്തിൽ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണ്.

ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയിൽ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേർത്ത് അഷ്ടദ്രവ്യഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്, ശർക്കര, അപ്പം, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ .. .നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിൽ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേർത്ത് ഹോമിച്ചാൽ ഫലസിദ്ധി പരിപൂർണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തുന്ന ആൾക്ക് നാലു വെറ്റിലയിൽ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നൽകണം. അമ്മ, അച്ഛൻ, ഗുരു, ഈശ്വരൻ എന്നീ നാലു പേരെയാണ് ഈ വെറ്റിലകൾ സൂചിപ്പിക്കുന്നത്.ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന് പാടില്ല. എല്ലാം ഭഗവാന് സമർപ്പിച്ച് ദക്ഷിണ കൊടുത്ത് പിൻവാങ്ങുകയാണ് വേണ്ടത്. പലർക്കും ദക്ഷിണ കൊടുക്കാൻ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.ഗണപതിഹോമവും ഫലങ്ങളും പലകാര്യങ്ങൾക്കായി ഗണപതി ഹോമങ്ങൾനടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങൾസാധിക്കാൻ, കലഹങ്ങൾ ഒഴിവാക്കൻഎന്നുവേണ്ട ആകർഷണം ഉണ്ടാവാൻ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.

Related Articles

Latest Articles