Saturday, September 26, 2026

ഗാസ വെടിനിർത്തൽ: സമാധാനം പുലരുമോ ? ദൂരദർശന്റെ തത്സമയ രാഷ്ട്രീയ സാമൂഹിക ചർച്ചാ പരിപാടിയായ സമകാലികത്തിൽ ഇന്ന് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചർച്ച;തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ള പങ്കെടുക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിൽ ഗാസയിൽ ഇനി സമാധാനം പുലരുമോ? തിരുവനന്തപുരം ദൂരദർശൻ വാർത്താ വിഭാഗം അവതരിപ്പിക്കുന്ന തൽസമയ രാഷ്ട്രീയ – സാമൂഹ്യ ചർച്ചാ പരിപാടിയായ സമകാലികം ഇന്ന് (17-01-2025 ) രാത്രി 7. 30 മുതൽ 8. 30 വരെ നടക്കും. ബന്ദികളെ വിട്ടുനൽകാൻ ഹമാസ് തയ്യാറായതിനെ തുടർന്ന് വെടിനിർത്തലിന് ഇസ്രായേലും തയ്യാറാവുകയായിരുന്നു. എന്നാൽ ഈ വെടിനിർത്തൽ സമാധാനത്തിലേയ്ക്ക് നയിക്കുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമകാലികം ഈ വിഷയം ചർച്ചയ്ക്ക് വയ്ക്കുന്നത്.

മുതിർന്ന മാദ്ധ്യമപ്രവർത്തകനും തത്വമയി ചീഫ് എഡിറ്ററുമായ രാജേഷ് പിള്ള, വിദേശകാര്യ വിദഗ്ദ്ധരായ ഡോ. ജോസഫ് ആന്റണി, ഡോ.മോഹൻ വർഗീസ്, മാദ്ധ്യമ പ്രവത്തകനായ പി.എം. നാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.

Related Articles

Latest Articles