Saturday, January 10, 2026

വിവാഹശേഷം സിനിമകളില്‍ അവസരം കുറഞ്ഞു; വെളിപ്പെടുത്തലുമായി സാമന്ത

തെന്നിന്ത്യന്‍ താര സുന്ദരിയാണ് സാമന്ത. നിരവധി ആരാധകരെയാണ് താരം ഇതിനോടകം സമ്പാദിച്ച് കഴിഞ്ഞത്. 2017ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.ഇപ്പോള്‍ ഏറ്റവും ആരാധകരുള്ള താരദമ്പതികളായി ഇവര്‍ മാറിക്കഴിഞ്ഞു.എന്നാല്‍ വിവാഹശേഷം സിനിമകളില്‍ അവസരം കുറഞ്ഞുവെന്ന് സാമന്ത പറയുന്നു.

അടുത്തിടെ ചെയ്‍ത സിനിമകളെല്ലാം വിവാഹത്തിനു മുമ്പ് തീരുമാനിച്ച സിനിമകളാണ്. അതുകൊണ്ടുതന്നെ അവയുടെ വിജയങ്ങളെല്ലാം വിവാഹത്തിനു ശേഷമുണ്ടായത് ആണ് എന്നു പറയാൻ സാധിക്കില്ല.മുമ്പ് ചെയ്‍തത് പോലെ കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നില്ല. ചിലപ്പോള്‍ വിവാഹശേഷം ഇനി കൂടുതലായി സിനിമയില്‍ എന്നെക്കൊണ്ട് എന്തുചെയ്യിക്കാനാകും എന്ന് സംവിധായകര്‍ക്ക് അറിയാത്തതുകൊണ്ടാവും അവസരങ്ങള്‍ കുറയുന്നതെന്ന് സാമന്ത പറയുന്നു. അതേസമയം ബോളിവുഡിലേക്ക് പോകാൻ ആലോചനയില്ലെന്നും തെന്നിന്ത്യൻ സിനിമയില്‍ തന്നെ നിലനില്‍ക്കാനാണ് തീരുമാനമെന്നും സാമന്ത വ്യക്തമാക്കി.

ഭര്‍ത്താവ് നാഗചൈതന്യയുമായി അടുത്തിടെ ഒന്നിച്ച് സാമന്ത അഭിനയിച്ച മജിലി വൻ ഹിറ്റായിരുന്നു. ശിവ നിര്‍വാണയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

Related Articles

Latest Articles