Monday, May 20, 2024
spot_img

ശകുന്തളയായി വേഷമണിഞ്ഞ് അതീവ സുന്ദരിയായി സാമന്ത: ശാകുന്തളത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്

തെന്നിന്ത്യൻ താര സുന്ദരി സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ശാകുന്തള’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വെള്ള വസ്ത്രം അണിഞ്ഞ് ശാകുന്തളയായ ‌തടാകത്തിന്റെ കരയിൽ ഇരിക്കുന്ന സാമന്തയെയാണ് പോസ്റ്ററിൽ കാണുന്നത്. ചുറ്റും മൃ​ഗങ്ങളേയും കാണാം. രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സിനിമയിൽ ശകുന്തളയായാണ് സാമന്ത എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രത്തിലെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

അതേസമയം കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അല്ലു അർജുന്റെ മകൾ അല്ലു അർഹ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ശാന്തുളത്തിനുണ്ട്. മാത്രമല്ല സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്.

നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Articles

Latest Articles