Sunday, May 19, 2024
spot_img

സ്വാദൂറും സാമ്പാറിന് മസാലപ്പൊടി തയ്യാറാക്കാം

മലയാളികള്‍ക്ക് സാമ്പാര്‍ എന്നും പ്രിയപ്പെട്ട കറിയാണ്. നല്ല സ്വാദുള്ള സാമ്പാറിന്റെ രഹസ്യം പ്രധാന ചേരുവയായ സാമ്പാര്‍ പൊടിയിലാണ് ഉള്ളത്. പല ബ്രാന്റുകളുടെയും സാമ്പാര്‍ പൊടിയുടെ സ്വാദ് പലവിധമാണ്. എന്നാല്‍ നല്ല സാമ്പാര്‍പൊടി നമുക്ക് തന്നെ വീട്ടില്‍ ഉണ്ടാക്കാം. ഈ പൊടി കുറച്ചധികം ഉണ്ടാക്കി. വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുകയാണെങ്കില്‍ ദീര്‍ഘകാലം ഉപയോഗിക്കാം.

ചേരുവകള്‍
ഉണക്കമുളക് -ഒരു കപ്പ് നിറയെ
ജീരകം -2 ടേബിള്‍സ്പൂണ്‍
കുരുമുളക്-രണ്ട് ടീസ്പൂണ്‍
കറുവപ്പട്ട-നാലുകഷ്ണം
കടുക്-ഒരു ടീസ്പൂണ്‍
മല്ലി-ഒരു കപ്പ്
കടലപ്പരിപ്പ് -കാല്‍കപ്പ്
കറിവേപ്പില-രണ്ട് തണ്ട്
ഉണക്ക തേങ്ങ ചിരവിയത്-നാലു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍

തയ്യാറാക്കുംവിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ ഓരോന്നും വെവ്വേറെ എടുത്തുവെയ്ക്കുക. ആദ്യം മല്ലിയും കറിവേപ്പിലയും ചെറുതീയില്‍ വറുക്കുക. മല്ലി ചെറുതായി ബ്രൗണ്‍ നിറമാകുമ്പോള്‍ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തതായി കടലപ്പരിപ്പും ഇതേരീതിയില്‍ നിറം മാറുന്നത് വരെ വറുത്ത് മാറ്റിവെക്കുക. കടുകും ഉലുവയും ഒന്നിച്ച് വറുത്ത് മാറ്റുക.ജീരകവും കുരുമുളകും കറുവപ്പട്ടയും ഒരുമിച്ച് വറുക്കാം. നാല്‍പ്പത് സെക്കന്റ് വരെ വറുക്കാം. ഉണക്കമുളക് കൂടി വറുത്ത് വെക്കുക. ശേഷം ഉണക്കത്തേങ്ങ ചിരകിയതും ബ്രൗണ്‍ നിറമാകും വരെ വറുക്കുക. എല്ലാ ചേരുവകളും ചൂടാറിയ ശേഷം ഒന്നിച്ച് മഞ്ഞള്‍പ്പൊടികൂടി ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കാം.

Related Articles

Latest Articles